Thursday, February 14, 2013

വൈക്കത്തഷ്ടമിനാളില്‍ (Vaikkathashtaminalil)

ചിത്രം:ഭാര്യമാര്‍ സൂക്ഷിക്കുക (Bharyamar Sookshikkuka)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:യേശുദാസ്,എസ്.ജാനകി

വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വളകിലുക്കം കേട്ടു

വളകിലുക്കിയ സുന്ദരിയന്നൊരു മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണില്‍ നീലപ്പൂവമ്പു കണ്ടു നീലപ്പൂവമ്പു കണ്ടു
വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വളകിലുക്കം കേട്ടു

ആറിന്നക്കരെ നീന്തിക്കേറാന്‍ താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമ തോണി തുഴഞ്ഞു വന്നവള്‍ സത്യവതിയെപ്പോലെ

വഞ്ചിയില്‍ വെച്ചു മായക്കാരന്‍ മഹര്‍ഷിയായിത്തീര്‍ന്നു

അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍ അഷ്ടമിക്കേളി തുടങ്ങി അഷ്ടമിക്കേളി തുടങ്ങി

വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വളകിലുക്കം കേട്ടു
വൈക്കത്തഷ്ടമിനാളില്‍

Download

No comments:

Post a Comment