Thursday, February 14, 2013

മനസ്സിലുണരൂ (Manassilunaru)

ചിത്രം:മറുനാട്ടില്‍ ഒരു മലയാളി (Marunattil Oru Malayali)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:യേശുദാസ്‌,എസ്.ജാനകി

മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ

നാകസദസ്സിലെ നവരത്നവീണയില്‍
നാകസദസ്സിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍
മനസ്സിലുണരൂ ഉഷഃസന്ധ്യയായ്

നവ നവ മോഹങ്ങള്‍ നര്‍ത്തനം ചെയ്യുന്ന നാദമനോഹര ലയരാവില്‍

നിന്‍ മന്ദഹാസമാം ബോധനിലാവില്‍
നിന്‍ മന്ദഹാസമാം ബോധനിലാവില്‍
എന്‍ മനക്കണ്ണുകള്‍ വിടരട്ടെ

മനസ്സിലുണരൂ ഉഷഃസന്ധ്യയായ്

പുസ്തകരൂപത്തില്‍ ആയുധരൂപത്തില്‍ പുണ്യവതീ നിന്നെ കൈതൊഴുന്നേന്‍
ആ  ആ   ആ   ആ  ആ   ആ   ആ  ആ   ആ
പുസ്തകരൂപത്തില്‍ ആയുധരൂപത്തില്‍ പുണ്യവതീ നിന്നെ കൈതൊഴുന്നേന്‍
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ്
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ്
അവിടുന്നടിയനില്‍ നിറഞ്ഞാലും

മനസ്സിലുണരൂ ഉഷഃസന്ധ്യയായ്

മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ
മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ
നാകസദസ്സിലെ നവരത്നവീണയില്‍
നാകസദസ്സിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍
മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ
മനസ്സിലുണരൂ ഉഷഃസന്ധ്യയായ്

കനിവിന്‍ കാഞ്ചന കതിര്‍മാല ചൊരിയൂ കലയുടെ വര്‍ണ്ണങ്ങള്‍ പകരൂ

കേളീകലയുടെ തരംഗമാലാ
കേളീകലയുടെ തരംഗമാലാ
മേളയില്ലെന്നെയും ലയിപ്പിക്കൂ

മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ
നാകസദസ്സിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍
മനസ്സിലുണരൂ ഉഷഃസന്ധ്യയായ്  ആ ആ ആ

Download

No comments:

Post a Comment