Sunday, February 17, 2013

ഹര്‍ഷബാഷ്പം തൂകി (Harshabhashpam Thooki)

ചിത്രം:മുത്തശ്ശി (Muthashi)
രചന:പി.ഭാസ്കരന്‍
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:പി.ജയചന്ദ്രന്‍

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ

ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗ കല്പനയില്‍ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ വിരഹിയായ കാമുകനോ
ഇന്നുനിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു സഖീ ആരുണര്‍ത്തുന്നു

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ

ശ്രാവണ നിശീഥിനിതന്‍ പൂവനം തളിര്‍ത്തു
പാതിരാവിന്‍ താഴ്‌വരയിലെ പവിഴമല്ലികള്‍ പൂത്തു
വിഫലമായ മധുവിധുവാല്‍ വിരഹശോകസ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു സഖീ ഞാനിനിക്കുന്നു

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ



Download

No comments:

Post a Comment