Tuesday, February 5, 2013

ആലിലക്കാവിലെ തെന്നലെ (Alilakkavile Thennale)

ചിത്രം:പട്ടാളം (Pattalam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:പി.ജയചന്ദ്രന്‍ ,സുജാത

ആലിലക്കാവിലെ തെന്നലെ നിന്നെ ഞാന്‍ താമരത്താലിയില്‍ തടവിലാക്കും
കടുകുകള്‍ പൂക്കുമാ വയലുകള്‍ക്കപ്പുറം കുടിലിലേക്കിന്നു ഞാന്‍ കൊണ്ടുപോകും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാന്‍ മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാന്‍
കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ

സ്വര്‍ണനൂലുപോല്‍ മെലിഞ്ഞ നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍ വരുന്ന സന്ധ്യയില്‍
നാട്ടുമൈനകള്‍ പറന്നു പാറുമീ കൂട്ടിനുള്ളില്‍ ഞാന്‍ അലിഞ്ഞു പാടവേ
പൊന്നുരച്ചു പൊട്ടുതൊട്ട വെണ്ണിലാവുപോല്‍ നിന്നെ വന്നു മുത്തമിട്ട രാത്രിയില്‍
മഞ്ഞുരുക്കി മാറ്ററിഞ്ഞ തങ്കമെന്നപോല്‍ മെയ് മിനുങ്ങി വന്നുനിന്ന മാത്രയില്‍
കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ

ആലിലക്കാവിലെ തെന്നലെ നിന്നെ ഞാന്‍ താമരത്താലിയില്‍ തടവിലാക്കും
കടുകുകള്‍ പൂക്കുമാ വയലുകള്‍ക്കപ്പുറം കുടിലിലേക്കിന്നു ഞാന്‍ കൊണ്ടുപോകും

മാന്‍‌കിടാവുകള്‍ പിടഞ്ഞു പാഞ്ഞപോല്‍ നെഞ്ചിലായിരം കിനാവു മിന്നവേ
പീലി നീര്‍ത്തുമീ മയില്‍കുലങ്ങള്‍പോല്‍ ലോലലോലമായ് വിരിഞ്ഞു മാനസം
എന്റെയുള്ളിലെത്രയെത്രയാശയാണതില്‍ നിന്റെ ചിത്രമൊന്നുമാത്രമല്ലയോ
നെയ്തലാമ്പല്‍പോലെ നേര്‍ത്ത പെണ്‍കിടാവുനീ നിന്നെയെന്റെ സ്വന്തമാക്കും നേരമായ്
കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ

ആലിലക്കാവിലെ തെന്നലെ നിന്നെ ഞാന്‍ താമരത്താലിയില്‍ തടവിലാക്കും
കടുകുകള്‍ പൂക്കുമാ വയലുകള്‍ക്കപ്പുറം കുടിലിലേക്കിന്നു ഞാന്‍ കൊണ്ടുപോകും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാന്‍ മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാന്‍
കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ

Download

No comments:

Post a Comment