Wednesday, February 27, 2013

ആവണി പൊന്നൂഞ്ഞാലാ (Avani Ponnoonjala)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകള്‍ താലിപ്പൂ ചൂടുമ്പോള്‍
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റില്‍ നിറഞ്ഞു
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ്
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ

വെറുതെ വെറുതെ പരതും മിഴികള്‍ വേഴാമ്പലായ് നിന്‍ നടകാത്തു
വെറുതെ വെറുതെ പരതും മിഴികള്‍ വേഴാമ്പലായ് നിന്‍ നടകാത്തു
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലെ
മന്ദഹാസപ്പാല്‍നിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
വര്‍ണ്ണങ്ങള്‍ വനവല്ലിക്കുടിലായി ജന്മങ്ങള്‍ മലര്‍ മണിക്കുടചൂടി

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ

വലംകാല്‍ പുണരും കൊലുസ്സിന്‍ ചിരിയില്‍ വൈഡൂര്യമായി താരങ്ങള്‍
വലംകാല്‍ പുണരും കൊലുസ്സിന്‍ ചിരിയില്‍ വൈഡൂര്യമായി താരങ്ങള്‍
നിന്‍ മനസ്സുവിളക്കുവെച്ചതു മിന്നലായി വിരിഞ്ഞില്ലേ
പൊന്‍ കിനാവുകള്‍ വന്നുനിന്നുടെ തങ്കമേനി പുണര്‍ന്നില്ലേ
നീയിന്നെന്‍ സ്വയംവര വധുവല്ലേ നീരാടാന്‍ നമുക്കൊരു കടലില്ലേ

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകള്‍ താലിപ്പൂ ചൂടുമ്പോള്‍
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റില്‍ നിറഞ്ഞു
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ്
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ



Download

1 comment: