Tuesday, February 5, 2013

പൈക്കുറുമ്പിയെ മേയ്ക്കും (Paikkurumbiye Meykkum)

ചിത്രം:ഗ്രാമഫോണ്‍ (Gramaphone)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ബല്‍റാം,സുജാത

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
സുന്‍ സുനനന സുന്‍ സുന്‍
സുന്‍ സുനനന സുന്‍ സുന്‍
സുന്‍ സുനനന സുന്‍ സുനനന സുന്‍
സുന്‍ സുനനന സുന്‍ സുനനന സുന്‍ സുനനന സുന്‍ സുനനന

പൈക്കുറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നില്‍ക്കാതെവിടെപ്പോയെടീ കണ്ണന്‍
മ്  മ്  മ്  മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നില്‍ക്കയല്ലേ
പൈക്കുറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നില്‍ക്കാതെവിടെപ്പോയെടീ കണ്ണന്‍

തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത

ആറ്റോരത്തല്ലിനിലാവില്‍ അലിവോലുമൊരീറക്കുഴലില്‍
വരിവണ്ടായ് മൂളിയതാരാണ് ഓ
ആറ്റോരത്തല്ലിനിലാവില്‍ അലിവോലുമൊരീറക്കുഴലില്‍
വരിവണ്ടായ് മൂളിയതാരാണ്
കല്ലു വെച്ച കമ്മലിന്മേല്‍ ഉമ്മ വെച്ചതുമിന്നലെ നിന്‍
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിന്‍ മാറില്‍ മെല്ലെ ചാരിയതും
മനസ്സിന്റെ മണ്‍മുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കണ്‍കവര്‍ന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ ഓ ഓ

പൈക്കുറുമ്പിയെ മേയ്ക്കും പൈക്കുറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ മൈക്കറുമ്പിയാം പെണ്ണേ
കാത്തു നില്‍ക്കാതെവിടെപ്പോയെടീ കണ്ണന്‍

കണ്ണാടിക്കസവാല്‍ മൂടും കായാമ്പൂക്കവിളില്‍ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ
കണ്ണാടിക്കസവാല്‍ മൂടും കായാമ്പൂക്കവിളില്‍ മെല്ലെ
കടുകോളം നുള്ളിയതാരാണ്
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേന്‍ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടര്‍ത്തിയതും
പതുങ്ങി വന്നിന്നലെ നിന്‍ കാതിലെന്തോ ചൊല്ലിയതും
പരിഭവം മാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കണ്‍കവര്‍ന്ന പെണ്ണേ കൊലുസണിഞ്ഞ രാക്കുളിരേ ഓ ഓ

പൈക്കുറുമ്പിയെ മേയ്ക്കും പൈക്കുറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ മൈക്കറുമ്പിയാം പെണ്ണേ
കാത്തു നില്‍ക്കാതെവിടെപ്പോയെടീ കണ്ണന്‍
മ്  മ്  മ്  മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നില്‍ക്കയല്ലേ
പൈക്കുറുമ്പിയെ മേയ്ക്കും പൈക്കുറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ മൈക്കറുമ്പിയാം പെണ്ണേ
കാത്തു നില്‍ക്കാതെവിടെപ്പോയെടീ കണ്ണന്‍



Download

No comments:

Post a Comment