Tuesday, February 5, 2013

ഓമനപ്പുഴ (Omanappuzha)

ചിത്രം:ചാന്തുപൊട്ട് (Chanthupottu)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:വിനീത് ശ്രീനിവാസന്‍

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ

നീ കരഞ്ഞാല്‍ ഈ കരയില് പാതിരാ നീ ചിരിച്ചാല്‍ ഈ തുറയ്ക്കു ചാകര
നീ കരഞ്ഞാല്‍ ഈ കരയില് പാതിരാ നീ ചിരിച്ചാല്‍ ഈ തുറയ്ക്കു ചാകര
വെയില്‍ ചായമിടുന്നേ അന്തി മാനമെന്നോണം
നുണക്കുഴി ചേലുള്ള നിന്‍ കവിളിന്‍മേല്‍
വെയില്‍ ചായമിടുന്നേ അന്തി മാനമെന്നോണം
നുണക്കുഴി ചേലുള്ള നിന്‍ കവിളിന്‍മേല്‍
അഴകുള്ള താളമേ ഒഴുകുന്നൊരോടമേ
മതി മതി ഈ പിണക്കമെന്റെ ചന്തമേ

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

നിന്‍ പിറകെ കാമുകന്റെ കണ്ണുകള്‍ നിന്‍ വഴിയില്‍ കാത്തു നിന്ന വണ്ടുകള്‍
നിന്‍ പിറകെ കാമുകന്റെ കണ്ണുകള്‍ നിന്‍ വഴിയില്‍ കാത്തു നിന്ന വണ്ടുകള്‍
കൊതിയോടെ വരുന്നേ മൂളി പാടി വരുന്നേ
ഇടയ്ക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്‌
കൊതിയോടെ വരുന്നേ മൂളി പാടി വരുന്നേ
ഇടയ്ക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്‌
കടലിന്റെ പൈതലേ കരളിന്റെ കാതലേ
കടമിഴി വീശി മെല്ലെ ഒന്നു നോക്കണേ

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ



Download

No comments:

Post a Comment