Tuesday, February 5, 2013

ഒന്നാനാം കുന്നിന്‍ മേലെ (Onnanam Kunnin Mele)

ചിത്രം:കിളിച്ചുണ്ടന്‍ മാമ്പഴം (Kilichundan Mambazham)
രചന:ബി.ആര്‍ .പ്രസാദ്‌
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നോളെ
ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നോനേ
പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം
വേറാരും കാണാത്തപൂമീന്‍ തുള്ളും മാറാണെ
കൂടേ ഞാന്‍ പോരാമേ വേണുന്നോനേ

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നോളെ

കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ
നെഞ്ചില്‍ വെച്ചു മുത്തമിട്ടു പാടും ഞാന്‍
മുള്ളു കൊണ്ടു കൈ മുറിഞ്ഞുവെന്നാലോ
ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍
പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും
വിളി കേള്‍ക്കുവാനായ് ഞാന്‍ കാത്തു കാലം
നീല നിലാവൊളി വെങ്കലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍
നാമൊരു മാളിക തീര്‍ക്കുകയായ് ആശകള്‍ പൂക്കുകയായ്
അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ
കൂടെ ഞാന്‍ പോരാമെ വേണുന്നോനേ

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നോളെ
ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നോനേ

പൂമ്പൊടിയാല്‍ കണ്‍കടഞ്ഞു നീറുമ്പോള്‍
സ്വപ്നമെത്തും മയ്യെഴുതി ഒപ്പും ഞാന്‍
കക്കയിട്ടു തട്ടമിട്ടു വന്നാലോ
കുപ്പിവളക്കൈ പിടിച്ചു കൂട്ടും ഞാന്‍
കൊതി തീരെ കാണാന്‍ കൂടുന്നു ഹാല്
മണിമാരനേറും ഈ ഗുലുമാല്
പ്ലാവില കോര്‍ത്തിയ തൊപ്പികളാല്‍ പാദുഷ കെട്ടി വരാം
മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍ മാറിലണഞ്ഞലിയാം
ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ
കൂടെ ഞാന്‍ പോരാമേ വേണുന്നോനേ

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നോളെ
ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നോനേ
പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം
വേറാരും കാണാത്തപൂമീന്‍ തുള്ളും മാറാണെ
കൂടേ ഞാന്‍ പോരാമേ വേണുന്നോനേ



Download

No comments:

Post a Comment