Tuesday, January 22, 2013

ആരും ആരും കാണാതെ (Arum arum kanathe)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍
മിഴികളില്‍ ഇതളിട്ടു നാണം ഈ മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായ് നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു

നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ ഓ വിണ്ണിന്‍ നക്ഷത്രം

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭസുഗന്ധമായ് പിന്നേയും എന്നെ നിന്‍
തുടുവര്‍ണ്ണ കുറിയായ് നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ ഓ വിണ്ണിന്‍ നക്ഷത്രം

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍
മിഴികളില്‍ ഇതളിട്ടു നാണം ഈ മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായ് നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

Download

No comments:

Post a Comment