Thursday, January 17, 2013

അമ്പിളിക്കല ചൂടും (Ambilikkala Choodum)

ചിത്രം:രാജശില്പി (Rajashilpi)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

ഓം ഓം ഓം

അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
പ്രണവമുഖരിതമാമീ പ്രകൃതിയില്‍ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം
പൂജാമന്ത്രംപോലെ നീളേ കൂഹൂ നിനദമുയര്‍ന്നു
മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീപോലെ മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാര്‍ കവര്‍ന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു ഭസ്മമായി രതിഹൃദയമുരുകവേ
ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ ധൂളീപടലമുയരവേ



Download

No comments:

Post a Comment