Wednesday, January 16, 2013

പാണപ്പുഴ (Panappuzha)

ചിത്രം:വിഷ്ണുലോകം (Vishnulokam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:മലേഷ്യ വാസുദേവന്‍

പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട് ഹോയ്
പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട് ഹോയ്  നന്തുണിപ്പാട്ട്
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണന്റെ പൊന്നുടുക്കിലെ നാടോടിത്താളം ഈ നാടോടിത്താളം ഹോയ്
പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്

തീക്കരുത്തിന്‍ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികള്‍ക്ക് ഇക്കരക്കടവില്‍
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവില്‍
രാവുറങ്ങും കടമ്പിലപ്പോള്‍ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി

പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്

കര്‍ക്കിടകക്കൊമ്പു കുലുക്കി കാടിളക്കും കോളുമായ്
പാതാളപ്പരുന്തിറങ്ങി പടപ്പറമ്പില്‍
അന്നു തേവരംകിളി പോരിടത്തില്‍ ജയിച്ചിരമ്പി
വീരനാമം പരമ്പരയായ് വിളക്കു വച്ചേ വാഴ്ത്തിവന്നൂ
നാട്ടിലെ നാവുമരങ്ങള്‍ ചിലച്ചു നിന്നൂ

പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട്  നന്തുണിപ്പാട്ട്
പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്



Download

No comments:

Post a Comment