Tuesday, January 15, 2013

ഹൃദയം ഒരു വീണയായ് (Hrudayam Oru Veenayay)

ചിത്രം:തമ്മില്‍ തമ്മില്‍ (Thammil Thammil)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്‌

ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്
ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്
എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്

സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൗനം പാടുമ്പോള്‍
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൗനം പാടുമ്പോള്‍
മുന്നില്‍ പൂക്കുന്നേതോ ജന്മം മുന്നില്‍ പൂക്കുന്നേതോ ജന്മം
വര്‍ണ്ണം പെയ്യുന്നോരോ കാലം വര്‍ണ്ണം പെയ്യുന്നോരോ കാലം
അവയുടെ കൈയ്യിലെ നിറകതിരണിയും നാം തമ്മില്‍ തമ്മില്‍

ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്

ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍
ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍
മുന്നില്‍ പൂക്കുന്നേതോ സ്വപ്നം മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
താലം പേറുന്നോരോ മോഹം താലം പേറുന്നോരോ മോഹം
അവയുടെ കയ്യിലെ പരിമളം അണിയും നാം തമ്മില്‍ തമ്മില്‍

ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്
എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ്



Download

No comments:

Post a Comment