Sunday, January 27, 2013

കുന്നിമണിക്കൂട്ടില്‍ (Kunnimanikkoottil)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

സസനിസസസാ യെഹിയെഹിയേ സസനിസസസാ യെഹിയെ യെഹിയേ
സസനിസസസാ യെഹിയെഹിയേ അയ്യയ്യയ്യയ്യയ്യയ്യെ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ

സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി
കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ
കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി
മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്

മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
വിളയാടും നേരം മഞ്ഞുപോലുരുകണം
ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

Download

No comments:

Post a Comment