Sunday, January 20, 2013

വാര്‍മുകിലേ വാനില്‍ (Varmukile Vanil)

ചിത്രം:മഴ (Mazha)
രചന:യൂസഫലി കേച്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

ആ   ആ   ആ   ആ  ആ   ആ  ആ   ആ  ആ   ആ

വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍

കളിയാടി നില്‍ക്കും കദനം നിറയും യമുനാ നദിയായ് മിഴിനീര്‍ വഴിയും

പണ്ടു നിന്നെ കണ്ട നാളില്‍ പീലി നീര്‍ത്തി മാനസം

മന്ദഹാസം ചന്ദനമായി
മന്ദഹാസം ചന്ദനമായി ഹൃദയ രമണാ 
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍

വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍

അന്നു നീയെന്‍ മുന്നില്‍ വന്നു പൂവണിഞ്ഞു ജീവിതം

തേന്‍ കിനാക്കള്‍ നന്ദനമായി
തേന്‍ കിനാക്കള്‍ നന്ദനമായി നളിന നയനാ 
പ്രണയ വിരഹം നിറഞ്ഞ വാഴ്വില്‍ പോരുമോ വീണ്ടും

വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍
കളിയാടി നില്‍ക്കും കദനം നിറയും യമുനാ നദിയായ് മിഴിനീര്‍ വഴിയും
വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍

Download

3 comments:

  1. ആശംസകള്‍ നല്ല ഒരു സംരംഭം

    ReplyDelete
  2. മനോഹരം...അവർണ്ണനീയം

    ReplyDelete