Monday, January 7, 2013

ശാരദേന്ദു പാടി (Sharadendhu Padi)

ചിത്രം:കളിയൂഞ്ഞാല്‍ (Kaliyoonjal)
രചന:കൈതപ്രം
സംഗീതം:ഇളയരാജ
ആലാപനം‌:യേശുദാസ്,ഭാവതാരിണി

ഒരു നാളും കേള്‍ക്കാത്ത സംഗീതം ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങള്‍
പൂനിലാമൊഴികളായ് രാത്രിതന്‍ കവിതയായ് പാടുന്നു പാടുന്നു പൂന്തിങ്കള്‍
ആ   ആ    ആ പാടുന്നു പാടുന്നു പൂന്തിങ്കള്‍

ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ
സാമഗാനമോതി സാന്ത്വനങ്ങള്‍ പോലെ ഓമലേ
സ്നേഹശാരികേ എങ്ങു നിന്‍ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ
നാളെയീ ലോകമെന്‍ കൈകളില്‍
ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ

ഒരു മാത്ര കാണുവാന്‍ വന്നതാണു ഞാന്‍ വിളി ഒന്നു കേള്‍ക്കുവാന്‍ നിന്നതാണു ഞാന്‍
ഒരു മാത്ര കാണുവാന്‍ വന്നതാണു ഞാന്‍ വിളി ഒന്നു കേള്‍ക്കുവാന്‍ നിന്നതാണു ഞാന്‍
തേങ്ങുമെന്‍ തെന്നലേ നീയുറങ്ങിയോ താരിളം തിരകളേ കേണുറങ്ങിയോ
ഈ ശ്യാമരാവു നാളെ പുലരിയായ് വരും നാളെ ഈ ചില്ലകള്‍ പൂവിടും

ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ

മായാമരാളമായി നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ
യാമരാളമായി നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ
നാളെ നിന്‍ അരികിലെന്‍ കുഞ്ഞുണര്‍ന്നിടും കുഞ്ഞിളം മൊഴികളില്‍ തേന്‍ ചുരന്നിടും
നാം കണ്ട പൊന്‍ കിനാക്കള്‍ കുളിരുമായ് വരും നാളെ ഈ ലോകമെന്‍ കൈകളില്‍

ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ
സാമഗാനമോതി സാന്ത്വനങ്ങള്‍ പോലെ ഓമലേ
സ്നേഹശാരികേ എങ്ങു നിന്‍ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ
നാളെയീ ലോകമെന്‍ കൈകളില്‍
ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ
സാമഗാനമോതി സാന്ത്വനങ്ങള്‍ പോലെ ഓമലേ



Download

No comments:

Post a Comment