Sunday, January 20, 2013

തിരുവാതിര തിരനോക്കിയ (Thiruvathira Thiranokkiya)

ചിത്രം:കന്മദം (Kanmadam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,രാധിക തിലക്

ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍ പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ
തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം
കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍
കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരില്‍ക്കാണാം
തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍
താരപ്പൊന്‍മണി നെന്‍മണി കൊയ്യാം
മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം
പഴമയെഴുതിയ പാട്ടുകളാല്‍

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം

നീരാടും നേരം പാടും കടവില്‍ നീന്താം
കൂമ്പാളത്തോണിയില്‍ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
കല്ലുവിളക്കില്‍ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാല്‍ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേല്‍ക്കാം
കുരവയിടുമൊരു കുയില്‍മൊഴിയായ്

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍ പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ
തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
ആ  ആ  ആ  ആ ആ  ആ  ആ  ആ



Download

No comments:

Post a Comment