Tuesday, January 29, 2013

ധും ധും ധും ധും (Dhum Dhum Dhum Dhum)

ചിത്രം:രാക്കിളിപ്പാട്ട് (Rakkilippattu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ചിത്ര,സുജാത,സംഗീത

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം
ഗന്ധര്‍വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍പൂ ചന്ദനം

മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങള്‍ പണിയും
മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങള്‍ പണിയും
തണ്ടുലഞ്ഞ കൈത്താരില്‍ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗമിഴിയിണയില്‍ അഞ്ജനങ്ങളെഴുതിക്കും
പൂം പുലരിയില്‍ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാര്‍ത്തിടും തലോടാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം

സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാര്‍കുയിലിന്‍ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലമ്പിന്നൊലി കേട്ടു
നിന്‍ പ്രിയസഖി ശകുന്തള വളര്‍ത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാര്‍ത്തിടും ഒരുക്കാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം

സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങള്‍ കുട നീര്‍ത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായി
വെണ്‍മലരുകള്‍ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

Download

No comments:

Post a Comment