Tuesday, January 22, 2013

കാര്‍മുകില്‍ വര്‍ണ്ണന്റെ (Karmukil Varnnante)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍

ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും
ഞാനെന്‍ മിഴിനാളം അണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും
വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍

നിന്റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍‌
നിന്റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍‌
വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
കൃഷ്ണാ ...............................
കൃഷ്ണാ ....................................
കൃഷ്ണാ .........................................
കൃഷ്ണാ ............................................
കൃഷ്ണാ ...............................................
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരും ഓടക്കുഴലിന്റെയുള്ളില്‍



Download

No comments:

Post a Comment