Saturday, January 19, 2013

പത്ത് വെളുപ്പിന് (Pathu Veluppinu)

ചിത്രം:വെങ്കലം(Venkalam)
രചന:പി.ഭാസ്കരന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:ബിജു നാരായണന്‍

പത്ത് വെളുപ്പിന് മുറ്റത്തു നില്‍ക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍ പഞ്ചമിച്ചന്ദ്രന് പാലൂട്ട്

വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടൂന്ന് കല്യാണം

പത്ത് വെളുപ്പിന് മുറ്റത്തു നില്‍ക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്

കല്യാണപ്പെണ്ണിനും ചെക്കനും ഇന്ന് കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്

നാക്കിലനിറപറ പൂക്കുല പൊന്‍കണി നാലും വെച്ചുള്ളൊരു വരവേല്‍പ്പ്

പത്ത് വെളുപ്പിന് മുറ്റത്തു നില്‍ക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്

മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്

പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമരാ

പത്ത് വെളുപ്പിന് മുറ്റത്തു നില്‍ക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്

Download

1 comment:

  1. പി.ഭാസ്കരന്‍ മാഷുടെ മനോഹരമായ വരികള്‍.....

    ReplyDelete