Wednesday, January 9, 2013

മന്ദാരപ്പൂ മൂളീ (Mandharapoo Mooli)

ചിത്രം:വിനോദയാത്ര (Vinodayathra)
രചന:വയലാര്‍ ശരത്
സംഗീതം:ഇളയരാജ
ആലാപനം‌:മധു ബാലകൃഷ്ണന്‍ ,ശ്വേത മോഹന്‍

ആ  ആ ആ  ആ ആ  ആ ആ  ആ

മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ
ആരാരും കാണാതെ ആമ്പല്‍ക്കിനാവും
ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും
ഒന്നാകും പോലെ ശ്രുതിയായ് ലയമായി
മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ

കുരുന്നിനും കിളുന്നിനും മധുരം നീയേ ഇണക്കിളി പറന്നു നീ വരണേ
നിനച്ചതും കൊതിച്ചതും പതിവായെന്നില്‍ നിറയ്ക്കണേ വിളമ്പി നീ തരണേ
മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു നീ
ആഹാ ഹാഹാ
ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി നീ
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ തേടു നീളേ നേടാനേതോ സമ്മാനം

മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ

കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ കിണുങ്ങിയോ ചിണുങ്ങിയോ അരികേ
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ ചിലമ്പിയോ തുളുമ്പിയോ വെറുതെ
മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ
ആഹാ ഹാഹാ
കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ
നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം

മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ
ആരാരും കാണാതെ ആമ്പല്‍ക്കിനാവും
ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും
ഒന്നാകും പോലെ ശ്രുതിയായ് ലയമായി
മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ



Download

No comments:

Post a Comment