Tuesday, January 15, 2013

മനതാരില്‍ എന്നും (Manatharil Ennum)

ചിത്രം:കളിയില്‍ അല്പം കാര്യം (Kaliyil Alpam Karyam)
രചന:സത്യന്‍ അന്തിക്കാട്‌
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

സരിഗപനിസ സനിപഗരിസ
സരിഗപനിസ സനിപഗരിസ
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ

ഹിമബിന്ദുഹാരം ചൂടി പുലരിപ്പൊന്‍ ചായം പൂശി
ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍
കനകനൂപുരം കാണുന്നോ കളകളാരവം കേള്‍ക്കുന്നോ‌‌
ഹൃദയം പിടയും പുതു ലഹരിയില്‍ മിഴികള്‍ തിരയും തവ വദനം

മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ

അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷം എന്നില്‍ നിറയേ
പാദചലനം കേട്ട കുളിരില്‍ ആലോലമാടി മോഹം
ഇനിയും എന്നെ നീ പിരിയല്ലേ ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം മധുരം മധുരം മധു വചനം

മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ



Download

No comments:

Post a Comment