Tuesday, January 8, 2013

പൊന്നാവണി പാടം (Ponnavani Padam)

ചിത്രം:രസതന്ത്രം (Rasathanthram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:മധു ബാലകൃഷ്ണന്‍ ,മഞ്ജരി

പൊന്നാവണി പാടം തേടി ഇല്ലാവെയില്‍ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാന്‍ കുഞ്ഞാറ്റകള്‍ പാഞ്ഞോടുന്നേ
കുറുങ്കുഴല്‍ മുഴങ്ങും മുഴക്കം കുറുമ്പുമായ് ചിലമ്പിന്‍ കിലുക്കം
മനസ്സിലും മാനത്തും നാം പത്തു പറ മുത്ത്‌ വിതയ്ക്കും

ഒറ്റാലിട്ടാലോടും കിളി കൊത്താനെത്താ മേലേ
അലകളില്‍ നുരയിടും കുളിരുമായ് അരികേ വാ
പത്തായത്തിന്‍ പുന്നെല്ലിന്‍ മണി മുത്താനെത്തും മൈനേ
നിന്റെ അത്താഴത്തിനെന്തേ
ചെമ്മാനത്തെങ്ങോ വിളഞ്ഞൂ ചെമ്പാവ് ചോളങ്ങള്‍

കൊയ്യാത്ത കുരുവിക്ക് കാലമളന്നത് മുന്നാഴി പതിരിന്റെ പാല്‍നിലാവ്

പൊന്നാവണി പാടം തേടി ഇല്ലാവെയില്‍ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാന്‍ കുഞ്ഞാറ്റകള്‍ പാഞ്ഞോടുന്നേ
കുറുങ്കുഴല്‍ മുഴങ്ങും മുഴക്കം കുറുമ്പുമായ് ചിലമ്പിന്‍ കിലുക്കം
മനസ്സിലും മാനത്തും നാം പത്തു പറ മുത്ത്‌ വിതയ്ക്കും
പൊന്നാവണി പാടം തേടി ഇല്ലാവെയില്‍ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാന്‍ കുഞ്ഞാറ്റകള്‍ പാഞ്ഞോടുന്നേ

കണ്ണാന്തളി പൂക്കള്‍ കണി വെക്കാനെത്തും കൊമ്പില്‍
ഇളവെയില്‍ ചിറകുമായ് കുറുകുമോ കളമൊഴി
അണ്ണാന്‍ കുഞ്ഞെ വായോ കുഞ്ഞു കല്‍ക്കണ്ടം നീ തായോ
നല്ല പൊല്‍പണ്ടങ്ങള്‍തായോ
അമ്പാടി പൈയ്യായ് മേയും അങ്ങു ചിന്തൂര മേഘങ്ങള്‍

കന്നാലി ചെറുക്കന്റെ കൂടെ നടന്നത് കണ്ണാടി പുഴയിലെ തേന്‍നിലാവ്

പൊന്നാവണി പാടം തേടി ഇല്ലാവെയില്‍ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാന്‍ കുഞ്ഞാറ്റകള്‍ പാഞ്ഞോടുന്നേ
കുറുങ്കുഴല്‍ മുഴങ്ങും മുഴക്കം കുറുമ്പുമായ് ചിലമ്പിന്‍ കിലുക്കം
മനസ്സിലും മാനത്തും നാം പത്തു പറ മുത്ത്‌ വിതയ്ക്കും
പൊന്നാവണി പാടം തേടി ഇല്ലാവെയില്‍ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാന്‍ കുഞ്ഞാറ്റകള്‍ പാഞ്ഞോടുന്നേ

Download

No comments:

Post a Comment