Sunday, January 27, 2013

ഒരു രാത്രികൂടി (Oru Rathrikoodi)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ചിത്ര

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ

പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ

മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ

Download

No comments:

Post a Comment