Monday, January 28, 2013

മിഴിയറിയാതെ (Mizhiyariyathe)

ചിത്രം:നിറം (Niram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബിച്ചു തിരുമല 
ആലാപനം:യേശുദാസ്‌

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ

കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്നുള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ



Download

No comments:

Post a Comment