Sunday, January 20, 2013

മൊഴിയഴകും (Mozhiyazhakum)

ചിത്രം:കളിപ്പാട്ടം (Kalippattam)
രചന:കോന്നിയൂര്‍ ഭാസ് 
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മ
താരാട്ടിന്‍ രാരീരം മനസ്സിന്നീണമായ് എന്‍ മനസ്സിന്നീണമായ്
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
മാന്‍മിഴിയേ തേന്‍‌മൊഴിയേ മകളേ തളിരിതളേ
അമ്മക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിന്‍ താളമായ് എന്‍ കനവിന്‍ രാഗമായ്

പവനുതിരും പുഞ്ചിരിയെന്‍ നെഞ്ചിലലിഞ്ഞമൃതായ്
പാല്‍‌നുരയെന്‍ ചുണ്ടുകളില്‍ പൂന്തേന്‍ കുഴമ്പായ് നറു പൂന്തേന്‍ കുഴമ്പായ്

മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മ
താരാട്ടിന്‍ രാരീരം മനസ്സിന്നീണമായ് എന്‍ മനസ്സിന്നീണമായ്

പൊന്‍‌തടുക്കില്‍ അടുത്തിരുത്താം പൊന്‍‌മണിത്തളികകളില്‍
പഴം നുറുക്കും പാലടയും ഇനിയും പങ്കിടാം ഞാനിനിയും പങ്കിടാം

മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മ
താരാട്ടിന്‍ രാരീരം മനസ്സിന്നീണമായ് എന്‍ മനസ്സിന്നീണമായ്
മാന്‍മിഴിയേ തേന്‍‌മൊഴിയേ മകളേ തളിരിതളേ
അമ്മക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിന്‍ താളമായ് എന്‍ കനവിന്‍ രാഗമായ്



Download

No comments:

Post a Comment