Sunday, January 20, 2013

പാടി തൊടിയിലേതോ (Padi Thodiyiletho)

ചിത്രം:ആറാം തമ്പുരാന്‍ (Aram Thamburan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലൊടു പാടീ
തൊടിയിലേതോ പൊന്നാഞ്ഞിലി മേല്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലൊടു പാടീ പാടീ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാന
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാന

അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേലകൂടണം
തെക്കന്നം പുള്ളുവന്‍പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേട പുലര്‍കാലപ്പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലൊടു പാടീ പാടീ

തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന്
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂടുകണ്‍മഷി
കസവണിയാന്‍ മാറ്റെഴും മാഘപൗര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലൊടു പാടീ പാടീ



Download

No comments:

Post a Comment