Thursday, January 17, 2013

തുളസീമാലയിതാ (Thulasimalayitha)

ചിത്രം:ആകാശക്കോട്ടയിലെ സുല്‍ത്താന്‍ (Akashakkottayile Sulthan)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

ആ ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ ആ

തുളസീമാലയിതാ വനമാലീ
തുളസീമാലയിതാ വനമാലീ
വൃന്ദാവനത്തിന്റെ സൗന്ദര്യസാരമേ
വൃന്ദാവനത്തിന്റെ സൗന്ദര്യസാരമേ
മാലേയമോലും നിന്‍ മാറത്ത് ചാര്‍ത്താനായ്
ഒരു തുളസീമലര്‍മാലയിതാ
തുളസീമാലയിതാ വനമാലീ
തുളസീമാലയിതാ വനമാലീ

രാഗലോലം നിന്‍ മുരളിയുണര്‍ത്തിയ സ്വരയമുനാനദി തേടി
രാഗലോലം നിന്‍ മുരളിയുണര്‍ത്തിയ സ്വരയമുനാനദി തേടി
പോകയാണിന്നും യദുകുലകന്യക
പോകയാണിന്നും യദുകുലകന്യക ഒരു തളിര്‍മാലയുമായി
കാലത്തിന്‍ കാളിന്ദീതീരത്ത് പാടുന്നതാരോ ആരോ
മാനത്ത് വര്‍ഷാമയൂരമായ്  ആടുന്നതാരോ ആരോ

തുളസീമാലയിതാ വനമാലീ
തുളസീമാലയിതാ വനമാലീ

ഗോക്കള്‍ മേയുന്ന ഹരിതതടങ്ങളില്‍ മുരളികയൂതുവതാരോ
ഗോക്കള്‍ മേയുന്ന ഹരിതതടങ്ങളില്‍ മുരളികയൂതുവതാരോ
കേള്‍പ്പൂ ദൂരത്തെ വടതരുശാഖയില്‍
കേള്‍പ്പൂ ദൂരത്തെ വടതരുശാഖയില്‍ ഒരു വനവേണുനിനാദം
കാലത്തിന്‍ പേരാലിന്‍‌കൊമ്പത്ത് പാടുന്നതാരോ ആരോ
ഞാന്‍ പാടും പാട്ടിന്റെയൂഞ്ഞാലില്‍ ആടുന്നതാരോ ആരോ

തുളസീമാലയിതാ വനമാലീ
തുളസീമാലയിതാ വനമാലീ
വൃന്ദാവനത്തിന്റെ സൗന്ദര്യസാരമേ
വൃന്ദാവനത്തിന്റെ സൗന്ദര്യസാരമേ
മാലേയമോലും നിന്‍ മാറത്ത് ചാര്‍ത്താനായ്
ഒരു തുളസീമലര്‍മാലയിതാ
തുളസീമാലയിതാ വനമാലീ



Download

No comments:

Post a Comment