Saturday, January 12, 2013

മതി മൗനം വീണേ (Mathi Mounam Veene)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:യേശുദാസ്

മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപനം
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
സഗമധനിസ ധനിധമഗമ സധനിസ മാ
മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം
നിന്‍ തന്ത്രി മീട്ടി ഞാന്‍ നിന്നുയിര്‍ തൊട്ടു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം

മ്   മ്   മ്   ഓ  ഓ  ഓ മ്   മ്   മ്   ഓ  ഓ  ഓ

കാണാക്കിനാവിന്റെ സൗഗന്ധികങ്ങള്‍
കാണാക്കിനാവിന്റെ സൗഗന്ധികങ്ങള്‍
കാണിക്കയായ് വെച്ചൂ ഞാന്‍ നിന്റെ മുമ്പില്‍
കൈക്കൊള്‍വതാരെന്‍ ഉള്‍പ്പൂവിന്‍ ഗന്ധം
മുത്തായ്ച്ചിരിക്കും മുഗ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം
നിന്‍ സ്വരം കേള്‍ക്കാനായ് പിന്നെയും വന്നു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം

സസസസ സസസസ സസസസ സസസസ
സരിധനിധനിധ ധനിധമ ഗാ
സഗമധനിസഗാ
സഗമധനിസരി
ധനിസസാ  നിരിസ ധനിസഗാരിസ
സാസഗ ധാധഗാ

സ്നേഹിക്കുമാത്മാവിന്‍ തേന്‍ മൊഴിയെല്ലാം
സ്നേഹിക്കുമാത്മാവിന്‍ തേന്‍ മൊഴിയെല്ലാം
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങള്‍ കേള്‍ക്കേ രാഗേന്ദു കേള്‍ക്കേ
താരസ്വരത്തില്‍ ഞാന്‍ പാടുമെന്നും
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം

മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം

Download

No comments:

Post a Comment