Monday, January 14, 2013

അറബിക്കടലൊരു (Arabikadaloru)

ചിത്രം:ഭാര്‍ഗവി നിലയം (Bhargavi Nilayam)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം‌:യേശുദാസ്,പി.സുശീല

അറബിക്കടലൊരു മണവാളന്‍ കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടി കളിയല്ലോ

കടലല നല്ല കളിത്തോഴന്‍ കാറ്റോ നല്ല കളിത്തോഴി

കരയുടെ മടിയില്‍ രാവും പകലും കക്ക പെറുക്കി കളിയല്ലോ
കരയുടെ മടിയില്‍ രാവും പകലും കക്ക പെറുക്കി കളിയല്ലോ

അറബിക്കടലൊരു മണവാളന്‍ കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടി കളിയല്ലോ

നീളെ പൊങ്ങും തിരമാല നീലക്കടലിന്‍ നിറമാല
നീളെ പൊങ്ങും തിരമാല നീലക്കടലിന്‍ നിറമാല
കരയുടെ മാറിലിടുമ്പോഴേയ്ക്കും മരതക മുത്തണി മലര്‍ മാല

കാറ്റ് ചിക്കിയ തെളിമണലില്‍ കാലടിയാല്‍ നീ കഥയെഴുതി

വായിക്കാന്‍ ഞാനണയും മുന്‍പേ വന്‍തിര വന്നത് മായ്ച്ചല്ലോ
വായിക്കാന്‍ ഞാനണയും മുന്‍പേ വന്‍തിര വന്നത് മായ്ച്ചല്ലോ

അറബിക്കടലൊരു മണവാളന്‍ കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടി കളിയല്ലോ

Download

No comments:

Post a Comment