Wednesday, January 9, 2013

കണ്ടോ കണ്ടോ (Kando Kando)

ചിത്രം:ഇന്നത്തെ ചിന്താവിഷയം (Innathe Chinthavishayam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാല്‍ മാറിലൊട്ടും മൈനക്കുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടില്‍ പൂവാലി പോല്‍ മേയും മഞ്ഞ്
മിന്നാ പൊന്നിന്‍ കൂട് കൂട്ടില്‍ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാന്‍ പറയാം പഴമൊഴി തന്‍ പൂം പാട്ടുമായ്
കണ്ടോ കണ്ടോ കണ്ടോ
കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കണ്ടോ കണ്ടോ കണ്ടോ

കാട്ടുകൊമ്പനെ താലി കെട്ടിയീ കൊക്കാന്‍ പൂച്ച
ആട്ടു തൊട്ടിലില്‍ കാല്‍ കുടഞ്ഞതോ പോക്കാന്‍ തവള
കുംഭ മാസത്തില്‍ കുരുവി നട്ടത് കുറുവാല്‍ നെല്ല്
നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാകനല്
കോലമയില്‍ തമ്പ്രാനുണ്ണാന്‍ നാട്ടു പഴംചോറ്
കാടി കടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പട പോകുന്നെ
ഇന്നോണാറ്റിന്‍ കര നാട്ടില്‍ തൈപ്പൂയം

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കണ്ടോ കണ്ടോ കാക്ക കുയിലേ

ആട്ടിന്‍ കുട്ടിയെ ഊട്ടിപോറ്റുവാന്‍ രാചെന്നായ
ഒന്നിറുക്കിയാല്‍ ചങ്കറുക്കുമീ ചതിയന്‍ഞണ്ട്
ആറ്റുമീനോടിഷ്ടം കൂടുവാന്‍ തടിയന്‍കൊക്ക്
പൂക്കറുമ്പി തന്‍ പാല്‍ കറക്കുവാന്‍ മൂര്‍ഖന്‍പാമ്പ്
ആഞ്ഞിലി മേലൂഞ്ഞാലാടാന്‍ കൂടെവരും വവ്വാല്
കൂനനുറുമ്പാണേ നാവില്‍ നെയ് മധുരം നല്‍കാന്‍
പൂത്തകിലും കടുതുടിയും മറിമായമായ്
ഈ നാട്ടില്‍ നടപ്പത് വേട്ടപുലിയാട്ടം

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാല്‍ മാറിലൊട്ടും മൈനക്കുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടില്‍ പൂവാലി പോല്‍ മേയും മഞ്ഞ്
മിന്നാ പൊന്നിന്‍ കൂട് കൂട്ടില്‍ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാന്‍ പറയാം പഴമൊഴി തന്‍ പൂം പാട്ടുമായ്
കണ്ടോ കണ്ടോ കണ്ടോ
കണ്ടോ കണ്ടോ കാക്ക കുയിലേ
കണ്ടോ കണ്ടോ കാക്ക കുയിലേ



Download

No comments:

Post a Comment