Tuesday, January 8, 2013

ശിവകര ഡമരുക (Sivakara Damaruka)

ചിത്രം:കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (Kochu Kochu Santhoshangal)
രചന:കൈതപ്രം
സംഗീതം:ഇളയരാജ
ആലാപനം‌:ചിത്ര,ഗായത്രി

ശിവകര ഡമരുകലയമായ് നാദം
നാദൃദന ധിരനന ധിര ധീംതനാ നാദൃദന ധിരനന ധിര ധീംതനാ
ശിവകര ഡമരുകലയമായ് നാദം ഋതുപദഗതിയുടെ നടയായ് താളം
സാഗരചലനം ആ ആ ആ ആ
പ്രകൃതിയിലനഘജതികളായ് ആ ആ ആ ആ
വനലതയിളകും ലയഗതി പവനനടകളായ്
സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ
ശിവകര ഡമരുകലയമായ് നാദം ഋതുപദഗതിയുടെ നടയായ് താളം
നാദൃദന ധിരനന ധിര ധീംതനാ നാദൃദന ധിരനന ധിര ധീംതനാ

ബഹുവിധ മേളം ബഹുതര നാദം അറിയാന്‍ കരളില്‍ ഒരു താളം
ബഹുവിധ വര്‍ണ്ണം ബഹുതര ഭാവം മിഴിയില്‍ പതിയാനൊരു കിരണം
പനിമതി മുഖപടമാഭരണം കരളിലെ കദനവും കാവ്യമയം
തകധിമി തകധിമി ധീംതതോം ധിമിതക ധിമിതക താംതതോം
നവ നവയുഗനടകളിലൊഴുകൂ തരികിട തരികിടതോം
സ്വര ഹിമജലതരളിതഗംഗേ തരികിട തരികിടതോം
നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

ശിവകര ഡമരുകലയമായ് നാദം ഋതുപദഗതിയുടെ നടയായ് താളം
ധാത ധതികിട ത ധതികിട ത ധാത ധതികിട ത ധതികിട ധതികിട ത

നവരസജന്യം ലയവിന്യാസം പദമായ് കലയായ് വിടരുന്നൂ
ഋതുപരിണാമം മരതകഭൂവില്‍ വരമായ് കനവായ് നിറയുന്നൂ
തളിരിതള്‍ നീര്‍ത്തുന്നു താരുണ്യം അകമലര്‍ തേന്‍‌കണമായ് കാരുണ്യം
തകധിമി തകധിമി ധീംതതോം ധിമിതക ധിമിതക താംതതോം
ദ്രുത ത്രിപുടയില്‍ ദുന്ദുഭി നാദം തരികിട തരികിടതോം
ധ്രുവനടകളില്‍ നന്ദിമൃദംഗം തരികിട തരികിടതോം
നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

നാദൃദന ധിരനന ധിര ധീംതനാ നാദൃദന ധിരനന ധിര ധീംതനാ
ശിവകര ഡമരുകലയമായ് നാദം ഋതുപദഗതിയുടെ നടയായ് താളം
സാഗരചലനം പ്രകൃതിയിലനഘജതികളായ്
വനലതയിളകും ലയഗതി പവനനടകളായ്
സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ
ശിവകര ഡമരുകലയമായ് നാദം ഋതുപദഗതിയുടെ നടയായ് താളം
നാദൃദന ധിരനന ധിര ധീംതനാ നാദൃദന ധിരനന ധിര ധീംതനാ



Download

No comments:

Post a Comment