Monday, January 7, 2013

മണിക്കുട്ടിക്കുറുമ്പു (Manikkuttykurumbu)

ചിത്രം:കളിയൂഞ്ഞാല്‍ (Kaliyoonjal)
രചന:കൈതപ്രം
സംഗീതം:ഇളയരാജ
ആലാപനം‌:യേശുദാസ്

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
തന്തന തന്തനന തന്തനാന തന്തനാനാനാ തന്തന തന്തനന തന്തനാന തന്തനാനാനാ
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
ഇത്തിരിപ്പൂവോ പൊന്‍മുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ ഓമനയമ്പിളിയോ

നിന്റെയിളനീര്‍ മൊഴിയില്‍ കുളിരണിയും പുലരി കവിളില്‍ തെളിയും വാര്‍മഴവില്ല്

മഴമേഘമുണരുന്നു കാര്‍കൂന്തലില്‍ കൈക്കുമ്പിള്‍ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവില്‍ ആനന്ദ മധുരം കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ

ഏട്ടന്റെ നെഞ്ചിലെ താരാട്ടോ തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ ഓമനയമ്പിളിയോ

കരിമിഴികള്‍ വിടര്‍ന്നാല്‍ തിരയിളകും അഴക് നീയെന്‍ കനവില്‍ മായാജാലം

നിന്‍ വാക്കിലൊഴുകുന്നു പുല്ലാങ്കുഴല്‍ നിന്‍ നോക്കിലുയരുന്നു ചന്ദ്രോദയം
നിന്നില്‍ തുടങ്ങുന്നു സൂര്യോദയങ്ങള്‍ നീയെന്റെയുള്ളിലെ ചിത്തിരപൂങ്കനവ്

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
ഇത്തിരിപ്പൂവോ പൊന്‍മുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ ഓമനയമ്പിളിയോ
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ

Download

No comments:

Post a Comment