Tuesday, January 8, 2013

തേവാരം (Thevaram)

ചിത്രം:രസതന്ത്രം (Rasathanthram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:വിനീത് ശ്രീനിവാസന്‍

തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

പുന്നാര പെരുംതച്ചനേ വിരുതു കൊണ്ട് ഭൂലോകം ചമച്ചവനെ
കാണാത്ത മരമറുത്ത് കനവ് കൊണ്ട് കൊട്ടാരം പണിഞ്ഞവനേ
ഒരു ചാണോളം നീളത്തില്‍ ഉയിരിനൊരുവം താ
തച്ചനു തടിയെട് കൈ കൊട് മെയ് കൊട് തക്കിട തരികിട തോം
ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട് തക ധിമി തക ധിമി തോം

തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാന്‍
നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാന്‍

പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം

കോവിലിലെ കൊടിമരവും പാടിയിലെ പടുമരവും
ഈ കൈ വെച്ചാല്‍ പൊന്നാക്കും കലയുടെ മറിമായം
തക ധിമി തക ധിമി

തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

കൊട്ടുവടിവാളും നാളെ കൊത്തുപണി ചെയ്യാനായ്
ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍

ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം

പള്ളികളും പഴമനയും കോവിലകം തിരുനടയും
ഈ കൈ വെച്ചാല്‍ കണ്ണാക്കും കലയുടെ ഗുണപാഠം

തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്
പുന്നാര പെരുംതച്ചനേ വിരുതു കൊണ്ട് ഭൂലോകം ചമച്ചവനെ
കാണാത്ത മരമറുത്ത് കനവ് കൊണ്ട് കൊട്ടാരം പണിഞ്ഞവനേ
ഒരു ചാണോളം നീളത്തില്‍ ഉയിരിനൊരുവം താ
തച്ചനു തടിയെട് കൈ കൊട് മെയ് കൊട് തക്കിട തരികിട തോം
ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട് തക ധിമി തക ധിമി തോം
തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

Download

No comments:

Post a Comment