Monday, January 14, 2013

വിരല്‍ തൊട്ടാല്‍ (Viral Thottal)

ചിത്രം:ഫാന്റം (Phantom)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ദേവ
ആലാപനം‌:പി.ജയചന്ദ്രന്‍ ,ചിത്ര

ധീരന ധിരനാന ധിരനാന ധിരനാനാ
ധിരനാന ധിരനാന ധിരനാന ധിരനാനാ

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍ മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍മഴവില്‍ച്ചിറകേ നിനവില്‍ വിരിയും നിലവേ
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ

ആ ആ ആ ധിരനാന
നെഞ്ചില്‍ തഞ്ചി നിന്റെ കൊഞ്ചല്‍ നാദം പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നി കനല്‍ മിന്നല്‍നാളം ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍ ചുണ്ടോടു ചുണ്ടില്‍ തേനുണ്ടുപാടാന്‍
മോഹിച്ചു നില്പാണു ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍മഴവില്‍ച്ചിറകേ നിനവില്‍ വിരിയും നിലവേ

തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി ഏതോ ശൃംഗാരസല്ലാപങ്ങള്‍
വിണ്ണില്‍ ചിന്നും നൂറു വെണ്‍താരങ്ങള്‍ നിന്റെ കണ്‍കോണില്‍ മുത്തംവെച്ചു
ആരും മയങ്ങും ആവാരം‌പൂവേ ആറ്റോരമാരെ നീ കാത്തുനില്പൂ
നീയെന്റെ നീലാംബരി
നിനക്കെന്തഴകാണഴകേ നിറവാര്‍മഴവില്‍ച്ചിറകേ നിനവില്‍ വിരിയും നിലവേ

വിരല്‍ തൊട്ടാല്‍ വിരിയുന്ന പൊന്‍പൂവേ
കുളിര്‍ മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍മഴവില്‍ച്ചിറകേ നിനവില്‍ വിരിയും നിലവേ



Download

No comments:

Post a Comment