Monday, January 14, 2013

ഒരു രാഗമാല (Oru Ragamala)

ചിത്രം:ധ്വനി (Dhwani)
രചന:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്
ആലാപനം:യേശുദാസ്‌

ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ് നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് 

തവഹാസമെന്‍ പ്രഭാകിരണം ഭീതരാത്രിയില്‍
തവഹാസമെന്‍ പ്രഭാകിരണം ഭീതരാത്രിയില്‍
കവിള്‍ വാടുകില്‍ സദാ തമസ്സെന്‍ കാവ്യയാത്രയില്‍
കവിള്‍ വാടുകില്‍ സദാ തമസ്സെന്‍ കാവ്യയാത്രയില്‍

ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്

പറയാതറിഞ്ഞു ദേവി ഞാന്‍ നിന്‍ രാഗ വേദന നിന്‍ രാഗ വേദന
പറയാതറിഞ്ഞു ദേവി ഞാന്‍ നിന്‍ രാഗ വേദന
അലയായ്‌  വരും വിചാരമെഴും മൗന ചേതന
അലയായ്‌  വരും വിചാരമെഴും മൗന ചേതന

മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ് നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് 



Download

No comments:

Post a Comment