Wednesday, January 9, 2013

ആദിയുഷഃസന്ധ്യ (Adiyushasandhya)

ചിത്രം:കേരളവര്‍മ്മ പഴശിരാജ (Keralavarmma Pazhashiraja)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്,എം.ജി.ശ്രീകുമാര്‍

ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ബോധനിലാപ്പാല്‍ കറന്നും മാമുനിമാര്‍ തപം ചെയ്തും നാദഗംഗയൊഴുകി വന്നതിവിടെ

ആരിവിടെ കൂരിരുളിന്‍ മടകള്‍ തീര്‍ത്തൂ ആരിവിടെ തേന്‍ കടന്നല്‍ക്കൂടു തകര്‍ത്തൂ

ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചൂ ആനകേറാ മാമലതന്‍ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ

ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു

സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍ നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നു
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആഹാ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ബോധനിലാപ്പാല്‍ കറന്നും മാമുനിമാര്‍ തപം ചെയ്തും നാദഗംഗയൊഴുകി വന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആഹാ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ

Download

No comments:

Post a Comment