Tuesday, January 22, 2013

വെണ്ണക്കല്‍ (Vennakkal)

ചിത്രം:അമ്മക്കിളികൂട് (Ammakkilikkoodu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും
സങ്കല്‍പ സൗഗന്ധികങ്ങള്‍ നമുക്കായ് വിടരും
പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി
മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്‍മണി പോരൂ പോരൂ
വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും

നീയില്ലെങ്കില്‍ ഞാനില്ലെന്നായ് കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നില്‍ തീര്‍ക്കാന്‍ മണ്ണില്‍ വരും കന്നിത്തിങ്കള്‍
മാലിനിയുടെ കരയില്‍ ഞാന്‍ മാധവമലരാകും
താരകമണി തേടും നിന്‍ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും കുടകുമലയിലമൃതമഴയില്‍ ഉയിരു കുളിരും

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും

നേരം നല്ല നേരം നോക്കും നാലുനിലപ്പന്തല്‍ തീര്‍ക്കും
പള്ളിയറ മഞ്ചത്തില്‍ നാം പഞ്ചവര്‍ണ്ണക്കിളികളാകും
പട്ടുപുടവയുലയും നിന്‍ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യില്‍ കരിവണ്ടുപോല്‍ ഞാനലയും
ഓളങ്ങളില്‍ നാം ഇലയായ് ഒഴുകും
കനവിലുരുകിയലിയുമിരവിന്‍ മധുരം നുണയും

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും
സങ്കല്‍പ സൗഗന്ധികങ്ങള്‍ നമുക്കായ് വിടരും
പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി
മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്‍മണി പോരൂ പോരൂ
വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കുംDownload

No comments:

Post a Comment