Wednesday, January 23, 2013

ഗംഗേ തുടിയില്‍ (Gange Thudiyil)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഗംഗേ.....................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളമൊരു സ്വരമഴയുടെ മിഴി മന്ദ്രതീര്‍ത്ഥമൊഴുകിയ പുലരിയിലനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന
പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ  ഗംഗേ

മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യയൊരുക്കി

കാര്‍കൂന്തല്‍ ചുരുളിലരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയിലരികെ വരു വരമൊഴി പാര്‍വ്വതി നീ

പൂനിലാവില്‍ ആടും അരളി മരം പോലെ

ഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ ഗംഗേ

ഏകാന്ത പദയാത്രയില്‍ മനസ്സിന്റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു

നിന്‍ പാട്ടിന്‍ പ്രണയമഴയിലൊരു വെണ്‍പ്രാവായ് ചിറകു കുടയും
ഇരു പൊന്‍ തൂവല്‍ പകലിലെരിയുമൊരു കനലിനു കാവലുമായ്

ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം

സൂര്യനാളമൊരു സ്വരമഴയുടെ മിഴി മന്ദ്രതീര്‍ത്ഥമൊഴുകിയ പുലരിയിലനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന
പുരുഷാര്‍ത്ഥസാര ശിവ   ഗംഗേ .................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ    ഗംഗേ

Download

No comments:

Post a Comment