Monday, January 14, 2013

ചുടുകണ്ണീരാലെന്‍ (Chudukanneeralen)

ചിത്രം:ലൈലാ മജ്നു (Laila Majnu)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ് .ബാബുരാജ്
ആലാപനം‌:കെ.പി.ഉദയഭാനു

ഹ്മ്  ഹ്മ്  ഹ്മ്  ഹ്മ്  ഹ്മ്   ചുടുകണ്ണീരാലെന്‍ ഹ്മ്  ഹ്മ്  ഹ്മ്
ജീവിത കഥ ഞാന്‍ മണ്ണിതില്‍ എഴുതുമ്പോള്‍  ഹ്മ്  ഹ്മ്  ഹ്മ്
കരയരുതാരും കരളുരുകി കരയരുതേ വെറുതേ  ആരും കരയരുതേ വെറുതേ
ചുടുകണ്ണീരാലെന്‍ ജീവിത കഥ ഞാന്‍ മണ്ണിതില്‍ എഴുതുമ്പോള്‍
കരയരുതാരും കരളുരുകി കരയരുതേ വെറുതേ  ആരും കരയരുതേ വെറുതേ

പ്രാണസഖി നിന്‍ കല്യാണത്തിന് 
പ്രാണസഖി നിന്‍ കല്യാണത്തിന്  ഞാനൊരു സമ്മാനം നല്‍കാം
മാമക ജീവിത രക്തം കൊണ്ടൊരു മായാമലര്‍മാല 
നല്ലൊരു വാടാമലര്‍മാല നല്ലൊരു വാടാമലര്‍മാല

ചുടുകണ്ണീരാലെന്‍ ജീവിത കഥ ഞാന്‍ മണ്ണിതില്‍ എഴുതുമ്പോള്‍
കരയരുതാരും കരളുരുകി കരയരുതേ വെറുതേ  ആരും കരയരുതേ വെറുതേ

വെണ്ണീറാകും വ്യാമോഹം ഒരുനാള്‍ മണ്ണായ് തീരും ദേഹം 
മണ്ണടിയില്ല മഹിയിതിലെങ്ങും നിര്‍മലമാം അനുരാഗം 
നമ്മുടെ സുന്ദരമാം അനുരാഗംDownload

No comments:

Post a Comment