Wednesday, January 30, 2013

മത്താപ്പൂത്തിരി (Mathappoothiri)

ചിത്രം: ദേവദൂതന്‍ (Devadoothan)
രചന: കൈതപ്രം
സംഗീതം : വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ

മുട്ടീ നീയെന്‍ പൊന്‍ കതകില്‍ തൊട്ടൂ നീയെന്‍ പാല്‍ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്

മുത്തോട് ഞാന്‍ മുത്തും കവിളില്‍ കുളിരോ കുളിര്
ചുറ്റോട് ഞാന്‍ ചുറ്റിപ്പിണയും തളിരാം തളിര്
ആ മെയ്യോട് നിന്‍ മെയ്യില്‍ പൂക്കും വാടാമലര്
കാറ്റോട് ഞാന്‍ മണമായ് നിന്നെ പുണരും കനവ്
വട്ടമില്ലാ പൊട്ടു തൊട്ട് വെള്ളിവാനില്‍ ഞാനിരിക്കും
എട്ടു നില മേട കെട്ടീ എന്റെ പൊന്നേ കാത്തിരിക്കും
നിന്നെ കണ്ണോട് കാണുമ്പോള്‍ കണ്ണായിരം
മെല്ലെ മാറോട് ചേര്‍ക്കുമ്പം മിന്നായിരം
മത്താപ്പൂത്തിരി ഹേ മത്താപ്പൂത്തിരി

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ

കട്ടി തനിത്തങ്കത്തേരില്‍ വരവോ വരവ്
ആലിപ്പഴം വീഴും പോലൊരു തണവോ തണവ്
തത്തി തത്തി താളം മുട്ടും തുടിയോ തുടിയില്‍
തത്തക്കിളി കൊഞ്ചല്‍ പാട്ടില്‍ നിറവോ നിറവ്
മാടി മേലെ ആ തൊട്ടിലിട്ട് ആട്ടു കട്ടില്‍ കെട്ടിയിട്ട്
പട്ടുമെത്ത നീര്‍ത്തിയിട്ട് തൊട്ട് തൊട്ട് തൊട്ട് തൊട്ട് നാമിരിക്കും
കണ്ടു മുട്ടാന്‍ കൊതിക്കുന്ന രാപ്പന്തലില്‍
സ്വന്തമാകാന്‍ തുടിക്കുന്ന പൊന്‍ മുത്തു നീ

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ
മുട്ടീ നീയെന്‍ പൊന്‍ കതകില്‍ തൊട്ടൂ നീയെന്‍ പാല്‍ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്

Download

No comments:

Post a Comment