Monday, January 14, 2013

ചന്ദനപ്പല്ലക്കില്‍ (Chandanappallakkil)

ചിത്രം:പാലാട്ട് കോമന്‍ (Palattu Koman)
രചന:വയലാര്‍
സംഗീതം:എം.എസ് .ബാബുരാജ്
ആലാപനം‌:എ.എം.രാജ,പി.സുശീല

ചന്ദനപ്പല്ലക്കില്‍ വീട്കാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ ഗന്ധര്‍വ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ അപ്സരരാജകുമാരി അപ്സരരാജകുമാരി

പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍ പൂവാംങ്കുരുന്നില ചൂടേണം
പാതിരാപ്പൂവിന്റെ പനിനീര്‍പ്പന്തലില്‍ പാലയ്ക്കാമോതിരം മാറേണം
തങ്കത്തംബുരു മീട്ടുകമീട്ടുക ഗന്ധര്‍വ്വരാജകുമാര
അപ്സരരാജകുമാരി
തങ്കത്തംബുരു മീട്ടുകമീട്ടുക ഗന്ധര്‍വ്വരാജകുമാര
അപ്സരരാജകുമാരി

അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയില്‍ അഷ്ടമംഗല്ല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം താമരമാലയിടിക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം താമരമാലയിടിക്കാം ഞാന്‍
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം ഓരോമോഹവും പൂക്കേണം
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം ഓരോമോഹവും പൂക്കേണം
പൂക്കുംമോഹത്തിന്‍ കിങ്ങിണിച്ചില്ലയില്‍ പാട്ടും പാടിയുറങ്ങേണം
പൂക്കുംമോഹത്തിന്‍ കിങ്ങിണിച്ചില്ലയില്‍ പാട്ടും പാടിയുറങ്ങേണം

ചന്ദനപ്പല്ലക്കില്‍ വീട്കാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ അപ്സരരാജകുമാരി
ഓ ഗന്ധര്‍വ്വരാജകുമാരാ ഓ അപ്സരരാജകുമാരി 



Download

No comments:

Post a Comment