Monday, January 21, 2013

കാക്കപ്പൂ കൈതപ്പൂ (Kakkapoo Kaithapoo)

ചിത്രം:അരയന്നങ്ങളുടെ വീട് (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,മനോ

ഹേ ഹാ ഹാ ആ ആ ആ ആ

ആയീരേ ഹോളീ ആയീരേ രംഗോം കീ ബാരിശ് ലായീ രേ
ജീവന്‍മെ ഖുശിയാ ലായീ ഹോളീ
ദില്‍സേ അബ് ദില്‍കോ മിലാ ദേ ദുനിയാ രംഗീനു ബനാ ദേ
സബ് മില്‍കേ ഹോളീ ഖേലേംഗേ
ആയീരേ ഹോളീ ആയീരേ ഹോളീ ആയീരേ
ആയീരേ ഹോളീ ആയീരേ ഹോളീ ആയീരേ

കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ അരേവാ കരയാമ്പൂ ക്യാബാത് ഹേ
കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ ഓ പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍
കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍
വളര്‍മാവിന്‍ കൊമ്പത്തെ കുഞ്ഞു കൂട്ടില്‍
വളര്‍മാവിന്‍ കൊമ്പത്തെ കുഞ്ഞു കൂട്ടില്‍
ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ അമ്മയുണ്ടേ

ആയീരേ ഹോളീ ആയീരേ രംഗോം കീ ബാരിശ് ലായീ രേ
ദുനിയാമെ ഖുശിയാ ലായീ ഹോളീ
ദില്‍സേ അബ് ദില്‍കോ മിലാ ദേ ദുനിയാ രംഗീനു ബനാ ദേ
സബ് മില്‍കേ ഹോളീ ഖേലേംഗേ
ആയീരേ ഹോളീ ആയീരേ ഹോളീ ആയീരേ
ആയീരേ ഹോളീ ആയീരേ ഹോളീ ആയീരേ
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

പാല്‍ക്കാരിപുഴയുണ്ട് പാടമുണ്ടേ
കര്‍പ്പൂരതിരി കത്തും നാഗക്കാവും
മാറാമഴക്കാറിന്‍ മുടിയേറും കാലമായ്
മിന്നാതെളിമിന്നല്‍ വളചാര്‍ത്തും കാലമായ്
തങ്കത്താളും തകരയും കീറാമുറം നിറയ്ക്കുവാന്‍
കുഞ്ഞിക്കോതക്കുറുമ്പിയേ വാ

കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ ഓ പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍

മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി
കരുമാടിക്കിടാത്തന്റെ കാക്കക്കുളിയും
മാനം കുടമാറും മഴവില്ലിന്‍ ജാലവും
ഞാറിന്‍ പിടിവാരും നാടന്‍പെണ്ണിന്‍ നാണവും
നാടന്‍ ചിന്തും നരിക്കളി കോലം തുള്ളും കണികാണാന്‍
പമ്മിപ്പാറും പനംതത്തേ വാ

കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ ഓ പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍
കൊന്നപ്പൂ പൂക്കുന്ന നാട്ടില്‍ പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍
വളര്‍മാവിന്‍ കൊമ്പത്തെ കുഞ്ഞു കൂട്ടില്‍
വളര്‍മാവിന്‍ കൊമ്പത്തെ കുഞ്ഞു കൂട്ടില്‍
ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ അമ്മയുണ്ടേ



Download

No comments:

Post a Comment