Tuesday, January 15, 2013

പുലര്‍കാലസുന്ദര (Pularkala Sundara)

ചിത്രം:ഒരു മെയ്‌മാസ പുലരിയില്‍ (Oru Maymasa Pulariyil)
രചന:പി.ഭാസ്കരന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി

നീരദ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി
നീരദ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ

ചിന്തിയ കൗമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി
ചിന്തിയ കൗമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

Download

No comments:

Post a Comment