Sunday, January 20, 2013

നാഥാ നിന്‍ ഗന്ധര്‍വ (Nadha Nin Gandharva)

ചിത്രം:എഴുത്തച്ചന്‍ (Ezhuthachan)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍ ഭഗ്നപദങ്ങളാല്‍ നൃത്തമാടാം
മിഴിനീരില്‍ ഒഴുകുമീ സ്നേഹമനോരഥ വേഗത്തില്‍ നിന്‍ മുന്നില്‍ ആടാം

സര്‍വ്വാഭരണ വിഭൂഷിതയാമെന്‍ ചൂഡാരത്നമെടുക്കൂ

നിന്‍ വിരിമാറിലെ വനമാലയിലെ വിശോകമലരിനെ എതിരേല്‍ക്കൂ
നിത്യതപസ്വിനിയാമെന്‍ മംഗളനാദം കേള്‍ക്കാനുണരൂ
വസന്തം വിതുമ്പും ചിലമ്പിന്‍ തിരയിളകിയിരമ്പും ലയത്തില്‍ ലയിക്കൂ

നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍ ഭഗ്നപദങ്ങളാല്‍ നൃത്തമാടാം

വ്രീളാലോല തരംഗിണിപോലും ശോകാ ആകുലമല്ലോ
വ്രീളാലോല തരംഗിണിപോലും ശോകാ ആകുലമല്ലോ
ഉന്മാദിനിയാം നിന്നെ തേടുമെന്‍ ജീവാത്മാവിനെ എതിരേല്‍ക്കൂ
എന്റെ തമോമയ ജീവിതസന്ധ്യാ ദീപാരാധനയായി
നിനക്കായ് ജ്വലിയ്‌ക്കും വിളക്കിന്‍ മിഴിമുനകളുലഞ്ഞൂ ഹൃദന്തം തുളുമ്പീ

നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍ ഭഗ്നപദങ്ങളാല്‍ നൃത്തമാടാം
മിഴിനീരില്‍ ഒഴുകുമീ സ്നേഹമനോരഥ വേഗത്തില്‍ നിന്‍ മുന്നില്‍ ആടാം
നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍ ഭഗ്നപദങ്ങളാല്‍ നൃത്തമാടാം
ആ ആ ആ ആ ആ ആ ആ ആ

Download

No comments:

Post a Comment