Saturday, January 26, 2013

വിണ്ണിലെ പൊയ്കയില്‍ (Vinnile Poykayil)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എംജി.ശ്രീകുമാര്‍ ,സുജാത

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍
പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍
വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ

മൂടല്‍ മഞ്ഞിനാല്‍ മണിപ്പുടവകള്‍ ഞൊറിയുമീ പുലര്‍വനിയില്‍
കുഞ്ഞുപൂക്കളാല്‍ അതില്‍ കസവണി കരയിടും അരുവികളില്‍
പകല്‍ പക്ഷിയായി പാറുവാന്‍ നേരമായ്‌
മുളംകൂടിനുള്ളില്‍ പാടുവാന്‍ മോഹമായ്‌
ഇളമാവിന്‍ തണല്‍ തേടും കുളിര്‍ കാറ്റേ

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ

ഇന്നു രാത്രിയില്‍ എന്റെ കനവുകള്‍ മെനയുമീ മുകില്‍ കുടിലില്‍
താരദീപമായ് മെല്ലെ തിരിയെരിഞ്ഞുണരുമെന്‍ കുളിര്‍ മനസ്സേ
വിരല്‍തുമ്പുതേടും വീണയായ് മാറുമോ
തുളുമ്പും കിനാവിന്‍ തൂവലാല്‍ പുല്‍കുമോ
നറു തിങ്കള്‍ കലചൂടും കലമാനേ ആ ആ ആ

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍
പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍



Download

No comments:

Post a Comment