Monday, January 14, 2013

തളിരിട്ട കിനാക്കള്‍ (Thaliritta Kinakkal)

ചിത്രം:മൂടുപടം (Moodupadam)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം‌:എസ്.ജാനകി

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ നിന്റെ വിരുന്നുകാരന്‍

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ നിന്റെ വിരുന്നുകാരന്‍

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കുവേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ നിന്റെ വിരുന്നുകാരന്‍



Download

No comments:

Post a Comment