Monday, January 14, 2013

വെള്ളിച്ചിലങ്കയണിഞ്ഞും (Vellichilankayaninjum)

ചിത്രം:കാട്ടുതുളസി (Kattuthulasi)
രചന:വയലാര്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം‌:യേശുദാസ്

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്
എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ വിരുന്നു വന്നു വെറുതെ വിരുന്നു വന്നു
വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്

കാതിലോല തക്കയണിഞ്ഞ് കല്ല്‌മാല മാറിലണിഞ്ഞ്
കന്നിമണ്ണില്‍ കാല്‍വിരല്‍ കൊണ്ടവള്‍ കളം വരച്ചു ഓ ഓ കളം വരച്ചു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്

നാണമെങ്ങും പൊട്ടിവിരിഞ്ഞു നാവില്‍ നിന്നും മുത്തുകൊഴിഞ്ഞു
കരളിനുള്ളില്‍ കണ്‍മുന കൊണ്ടവള്‍ കവിത കുറിച്ചു ഓ ഓ കവിത കുറിച്ചു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്

കാറ്റ് വന്ന് കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകള്‍ പൊത്തി ഓ ഓ ഓ ഓ
കാറ്റ് വന്ന് കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകള്‍ പൊത്തി
മാന്‍ കിടാവേ നീ മാത്രമെന്തിനു മറഞ്ഞു നിന്നൂ എന്തേ മറഞ്ഞു നിന്നു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്
എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ വിരുന്നു വന്നു വെറുതെ വിരുന്നു വന്നുDownload

No comments:

Post a Comment