Tuesday, January 22, 2013

മൗലിയില്‍ മയില്‍പീലി (Mouliyil Mayilpeeli)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം

കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമ കണികാണണം

ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി

ഹരിഓം ഹരിഓം ഹരിഓം ഹരി ഓം ഹരിഓം ഹരിഓം ഹരിഓം ഹരി ഓം
നീലനിലാവിലെ നീലക്കടമ്പിലെ നീര്‍മണി പൂവുകള്‍ കണികാണണം

കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന പൂവിതള്‍ പാദങ്ങള്‍ കണികാണണം
നിന്റെ കായാമ്പൂവുടല്‍ കണികാണണം

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനംDownload

No comments:

Post a Comment