Wednesday, January 16, 2013

ഇടയരാഗ (Idayaraga)

ചിത്രം:അങ്കിള്‍ ബണ്‍ (Uncle Bun)
രചന:പഴവിള രമേശന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്,ചിത്ര

ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം
മൃദുല നാദലയങ്ങളില്‍ അശ്രുപാദം
മറവി തേടുമോര്‍മ്മകളില്‍ ചിറകെഴുന്ന മൗനം
മുറിവുണക്കും നിഴലിലേതോ മിഴിമുനകള്‍
ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം

കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ്
വിരഹഭാരചൈത്രവും മറന്നുവോ
കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ്
വിരഹഭാരചൈത്രവും മറന്നുവോ
മദനമാനസങ്ങളേ മലരണിഞ്ഞിടേണ്ടിനി
ചകിത ചന്ദ്രലേഖ മാഞ്ഞു മാനം ആര്‍ദ്രമായ് മാനമാര്‍ദ്രമായ്

ആ ആ ആ ആ ല ല ല ലാല ലലലല ലലലലാ

അരികില്‍ എന്റെ സ്വപ്നമേ നിറഞ്ഞു നിന്നിടാവു
നിന്‍ മനസ്സില്‍ എന്റെ സാന്ത്വനം നിലാവുപോല്‍
കനകദീപസന്ധ്യകള്‍ കതിരിടും നിലങ്ങളില്‍
പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ അണഞ്ഞുവോ

ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം
മൃദുല നാദലയങ്ങളില്‍ അശ്രുപാദം
ല ല ല ലാല ലലലല ലലലലാ
ല ല ല ലാല ലലലല ലലലലാ



Download

No comments:

Post a Comment