Monday, January 7, 2013

മഞ്ഞോലും രാത്രി (Manjolum Rathri)

ചിത്രം:ഒരു യാത്രാമൊഴി (Oru Yathramozhi)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:പി.ജയചന്ദ്രന്‍

മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അഗ്നി വിളക്കോടെ
അകലുമിരു പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ കുതിരുമൊരു പുലര്‍മഞ്ഞായ്
പാഴ് ചിപ്പിയില്‍ പൊന്‍മുത്തായ്
മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അഗ്നി വിളക്കോടെ

പൊക്കിള്‍ക്കൊടിത്തുമ്പിലെ ഞെട്ടറ്റു വീഴുന്ന നാം
അമ്മയ്ക്ക് കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍ കൂടിനോടോതുവാന്‍ എന്തു വേറെ
ഓരോരോ ചുണ്ടും ഓതും ഈ മന്ത്രം പ്രണയത്തിന്‍ ചെപ്പില്‍ വിരിയും പൂമൊട്ടേ
കൊഴിയുമ്പോള്‍ നിന്നോടോതാന്‍ നെഞ്ചില്‍ യാത്രാമൊഴി മാത്രം

മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
റ്റോരം സൂര്യനെത്തി അഗ്നി വിളക്കോടെ

കറുകത്തളിര്‍ കൂമ്പുമായ് ബലി പിണ്ഡം ഊട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവര്‍ക്കന്നമൂട്ടാന്‍ ദൂരതീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാന്‍ ഈ മന്ത്രം പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാന്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം

മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അഗ്നി വിളക്കോടെ
അകലുമിരു പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ കുതിരുമൊരു പുലര്‍മഞ്ഞായ്
പാഴ് ചിപ്പിയില്‍ പൊന്‍മുത്തായ്
മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അഗ്നി വിളക്കോടെ



Download

2 comments: